മുംബൈ: കോവിഡ് 19 ആശുപത്രിയാക്കാന്‍ പുതിയതായി പണികഴിപ്പിച്ച ആഡംബര കെട്ടിടം വിട്ടുനല്‍കി ബില്‍ഡര്‍. മുംബൈ സ്വദേശിയായ മെഹുല്‍ സാങ്‌വിയാണ് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഷീജി ശരണ്‍ ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹം.
മുംബൈയില്‍ പുതുതായി പണികഴിപ്പിച്ച 19 നിലയുള്ള ആഡംബര കെട്ടിടമാണ് മെഹുല്‍ കോവിഡ് ആശുപത്രിയ്ക്കാന്‍ വിട്ടുനല്‍കിയിരിക്കുന്നത്. ഫ്ളാറ്റ് വാങ്ങിയവരുടെ അനുവാദത്തോടെയാണ് താന്‍ കെട്ടിടം കോവിഡ് രോഗികളെ ചികിത്സിക്കാനായി നല്‍കിയതെന്ന് സാങ്വി അറിയിച്ചു.
ഇതിനോടകം 300 കോവിഡ് പോസിറ്റീവ് രോഗികളെ ഫ്ളാറ്റിലേക്ക് മാറ്റി. ഒരു ഫ്ളാറ്റില്‍ നാല് രോഗികളാണുള്ളത്. ഇവര്‍ക്കുള്ള ചികിത്സയും ഇവിടെ നടക്കുന്നു. 130 ഫ്‌ളാറ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. മലാഡിലെ എസ് വി റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം 3874 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Discussion about this post