കൊച്ചി: ചികിത്സക്കായി പണം കണ്ടെത്താന്‍ ബിരിയാണി ചലഞ്ച് നടത്താന്‍ നേതൃത്വം നല്‍കിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ആലുവ മുപ്പത്തടം എരമത്ത് പടുവത്തില്‍ വീട്ടില്‍ അഷറഫ് (56) ആണ് മരിച്ചത്.
ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവിനും മകനും വേണ്ടിയുള്ള ചികിത്സക്ക് പണം കണ്ടെത്താനാണ് അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം ബിരിയാണി ചലഞ്ച് നടത്തിയത്. ഇതിനിടെയാണ് അഷ്‌റഫ് കുഴഞ്ഞുവീണ് മരിച്ചത്.
അഷറഫിന്റെ ബന്ധുവായ ഏലൂക്കര സ്വദേശി ഷമീറിനും ഒമ്പത് വയസുള്ള മകനും ഒരു മാസം മുമ്പ് ബൈക്കപകടത്തില്‍ ഗുരുതര പരിക്ക് പറ്റിയിരുന്നു. ഇവരുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാണ് അഷ്‌റഫടക്കമുള്ളവര്‍ ബിരിയാണി ചലഞ്ച് നടത്തിയത്. മൂവായിരം ബിരിയാണി നൂറ് രൂപക്ക് വിറ്റ് പണം കണ്ടെത്താനായിരുന്നു തീരുമാനം. ഇതിനുള്ള ബിരിയാണി അഷറഫ് സൗജന്യമായി പാചകം ചെയ്ത് നല്‍കാമെന്ന് പറയുകയായിരുന്നു. പാചകം കഴിഞ്ഞ് ബിരിയാണി കവറുകളിലാക്കുന്നതിനിടെയാണ് അഷറഫ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Discussion about this post