മിസോറാമിലെ ഒരു സംസ്‌കാരമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ അഭിനന്ദനമേറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. മൈ ഹോം ഇന്ത്യ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ”കച്ചവടക്കാരനില്ലാത്ത കട”യുടെ ചിത്രങ്ങള്‍ ഇതിനോടകം ഹിറ്റായി മാറിയിരിക്കുകയാണ്.
മിസോറാമിലെ സെലിങ് ദേശീയപാതയിലാണ് കടയുടമയില്ലാതെ പ്രവര്‍ത്തിക്കുന്ന ധാരാളം കടകള്‍ കാണാന്‍ കഴിയുക.
കടകള്‍ തുറന്ന്, വില്‍പനയ്ക്കുള്ള സാധനങ്ങള്‍ നിരത്തി വെച്ച ശേഷം ഉടമകള്‍ പോകും. സാധനങ്ങളുടെ വില എഴുതി വെച്ചിട്ടുണ്ടാകും.
കടയില്‍ പണം നിക്ഷേപിക്കാനുള്ള ഒരു ബോക്‌സ് മാത്രമാണുള്ളത്. കടയില്‍ നിന്ന് ആവശ്യമായ സാധനം എടുത്ത് പണം ആ ബോക്‌സില്‍ നിക്ഷേപിക്കാം. ഇതൊരു വിശ്വാസത്തിന്റെ പുറത്ത് പ്രവര്‍ത്തിക്കുന്നതാണ്. ഇവിടത്തെ ജനങ്ങള്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ഒരു ആചാരമാണ് ഇത്.
ങാഹ് ലോ ഡോവ്ര് (Nghah Lou Dawr) എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. അതായത് കടയുടമകളില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ എന്നര്‍ത്ഥം. പരസ്പരമുള്ള വിശ്വാസ്യത- ഇവിടത്തെ ജനങ്ങള്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്നുവെന്നുള്ളത് തന്നെയാണ് ഇതിലെ കൗതുകമുണര്‍ത്തുന്ന വസ്തുത.
ഈ ആചാരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
Discussion about this post