മുംബൈ: എടിഎമ്മില്‍ നിന്ന് 5000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ റിസര്‍വ് ബാങ്ക് കമ്മിറ്റി ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ശ്രീകാന്ത് എല്‍ എന്ന വ്യക്തി തേടിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
എടിഎമ്മുകളില്‍ നിന്ന് കൂടുതല്‍ പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണ് ഇങ്ങനെയൊരു ശുപാര്‍ശ മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് വിവരം. 5000 രൂപയില്‍ കൂടുതലുള്ള ഓരോ വ്യക്തിഗത ഇടപാടുകള്‍ക്കും ബാങ്കുകള്‍ ഉപഭോക്താവില്‍ നിന്ന് ഫീസ് ഈടാക്കണമെന്നാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ അന്നത്തെ ചീഫ് എക്സിക്യൂട്ടീവ് വി.ജി.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. 2019 ഒക്ടോബര്‍ 22നാണ് റിപ്പോര്‍ട്ട് സെന്‍ട്രല്‍ ബാങ്കിന് സമര്‍പ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
2008ലും 2012ലും നിശ്ചിത എണ്ണം പിന്‍വലിക്കലുകള്‍ക്ക് ശേഷം ഫീസ് ഈടാക്കി വരുന്നുണ്ട്. എന്നാല്‍ എടിഎമ്മുകള്‍ പരിപാലിക്കുന്നതിനുള്ള ചെലവ് വര്‍ദ്ധിച്ചതാണ് ഈ നിര്‍ദ്ദേശത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post