കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണം വലിയ ആഘാതമാണ് ഭാര്യയും നടിയുമായ മേഘ്‌ന രാജിനുണ്ടാക്കിയത്. നാല് മാസം ഗര്‍ഭിണിയാണ് മേഘ്‌ന. ചിരഞ്ജീവിയുടെ അകാല വിയോഗം കന്നഡ സിനിമാലോകത്തിനും വലിയൊരു നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ചിരഞ്ജീവി സര്‍ജയുടെ വിയോഗം തന്നെ എങ്ങനെ തളര്‍ത്തിയെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന.
”ചീരു, ഞാന്‍ ഒരുപാട്, ഒരുപാട് ശ്രമിച്ചു, പക്ഷെ നിന്നോട് പറയാനുള്ളത് വാക്കുകളാക്കാന്‍ എനിക്ക് കഴിയുന്നില്ല. നീ എനിക്ക് ആരായിരുന്നു എന്ന് വിവരിക്കാന്‍ ഈ ലോകത്തുള്ള ഒരു വാക്കിനും കഴിയില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തന്‍, എന്റെ ഭര്‍ത്താവ് അതിനെല്ലാം മുകളിലാണ് നീ. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗം തന്നെയാണ് ചീരു.
ഓരോ തവണ വാതില്‍ക്കലേക്ക് നോക്കുമ്പോഴും നീ ”ഞാന്‍ വീട്ടിലെത്തി” എന്ന് പറയുന്നില്ല എന്ന് അറിയുമ്പോള്‍ എന്റെ ഹൃദയം പിടയുന്നു. ഓരോ ദിവസവും നിന്നെ തൊടാനാകില്ല എന്ന് അറിയുമ്പോള്‍ ഞാന്‍ ഇല്ലാതായി പോകുന്ന പോലെ തോന്നുന്നു. ആയിരം മരണത്തെപ്പോലെ, വേദനാജനകമാണ് അത്. പക്ഷേ ഒരു മാന്ത്രികതയിലെന്ന പോലെ എനിക്ക് ചുറ്റും നീയുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണയും ഞാന്‍ തളര്‍ന്നു പോകുമ്പോള്‍ ഒരു കാവല്‍ മാലാഖയെപ്പോലെ നീ ചുറ്റുമുണ്ട്. നീ എന്നെ വല്ലാതെ സ്‌നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്ക്കാക്കി പോകാനാകില്ല, അല്ലേ?. നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്ന വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‌നേഹത്തിന്റെ അടയാളമാണ്. ഇങ്ങനെയൊരു മധുരതരമായ അത്ഭുതത്തിന് ഞാന്‍ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞിലൂടെ നിന്നെ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനായി കാത്തിരിക്കുകയാണ് ഞാന്‍. നിന്നെ തൊടാന്‍, നിന്റെ പുഞ്ചിരി വീണ്ടും കാണാന്‍, മുറിയൊന്നാകെ പ്രകാശിക്കുന്ന നിന്റെ ചിരി കാണാന്‍ കാത്തിരിക്കാനുള്ള ക്ഷമയില്ല എനിക്ക്. മറുവശത്ത് ഞാന്‍ നിന്നെയും നീ എന്നെയും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിലുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു”, മേഘ്‌ന രാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പത്ത് വര്‍ഷത്തെ സൗഹൃദത്തിനൊടുവില്‍ 2018ല്‍ ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജും വിവാഹിതരായത്. ജൂണ്‍ 7നാണ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
Discussion about this post