ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനില്‍ യാത്ര ചെയ്ത നാല് മാസം പ്രായമായ കുഞ്ഞിന് വീട്ടില്‍ നിന്നും പാലെത്തിച്ച് നല്‍കിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്രവാഹം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ സുശീലയാണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.
ഹതിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. മധുബാനിയിലെ തന്റെ നാട്ടിലേക്ക് ബെംഗളൂരു-ഗോരഖ്പൂര്‍ ശ്രമിക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു മെഹ്രുനിഷ എന്ന യുവതി. ഇതിനിടെ കുഞ്ഞ് വിശന്ന് കരയാന്‍ തുടങ്ങി. ഇക്കാര്യം മെഹ്രുനിഷ എഎസ്‌ഐയെ അറിയിച്ചു. ഉടന്‍ തന്നെ സുശീല ടൂവീലറില്‍ വീട്ടിലെത്തി പാല്‍ ചൂടാക്കി യുവതിയെ ഏല്‍പ്പിക്കുകയായിരുന്നു.
സംഭവം പുറംലോകമറിഞ്ഞതോടെ സുശീലയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. റെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനം അറിയിച്ചു.
Discussion about this post