ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള മാസ്കാണ് മധ്യപ്രദേശില്‍ ഇപ്പോള്‍ താരം. നല്ല ഡിമാന്റാണ് മോദി മാസ്കിന് ലഭിക്കുന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാസ്ക് നിര്‍ബന്ധമാക്കിയതോടെയാണ് വിവിധ തരത്തിലുള്ള മാസ്കുകള്‍ പുറത്തിറങ്ങുന്നത്.
മോദിക്ക് പുറമെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെയും മാസ്കുകള്‍ക്കും ഡിമാന്റുണ്ട്. മോദിയുടെ ചിത്രമള്ള ആയിരത്തോളം മാസ്കുകള്‍ ഇതിനോടകം വിറ്റുവെന്നും കൂടുതല്‍ പേര് ആവശ്യപ്പെടുന്നുണ്ടെന്നും കുനാല്‍ പരിയാനി എന്ന കച്ചവടക്കാരന് പറയുന്നു.
കോവിഡ് 19 കാര്യമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. 11,000ത്തോളം കോവിഡ് പോസിറ്റീവ് കേസുകളും 465 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Discussion about this post