മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിനെ (34) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
1986 ജനുവരി 21ന് ബിഹാറിലെ പാറ്റ്നയിലാണ് ജനനം. ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ് തുടങ്ങിവയാണ് പ്രധാന ചിത്രങ്ങള്‍. 2019ല്‍ പുറത്തിറങ്ങിയ ചിച്ചോരെയാണ് അവസാന ചിത്രം.എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി, കായ് പോ ചേ എന്നീ സിനിമകളിലെ പ്രകടനത്തിന് പുരസ്കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു കാലമായി സുശാന്തിനെ മാനസികമായ പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സുശാന്തിന്റെ മുന്‍ മാനേജര്‍ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)
Discussion about this post