തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഹോം ക്വാറന്റൈന്. വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വരുന്ന ആളുകള്‍ 14 ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണം. അങ്ങനെ ഹോം ക്വാറന്റൈനില്‍ കഴിയുമ്പോള്‍ കര്‍ശനമായി പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. വീട്ടിലെ ഒരു മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുക.
2. മുറി വായു സഞ്ചാരമുള്ളതും ശുചിമുറിയോട് കൂടിയതുമായിരിക്കണം.
3. പകല്‍ ജനാലകള്‍ തുറന്നിടുക.
4. മുറി/ശുചിമുറി, ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവ പങ്കിടരുത്.
5. സമ്പര്‍ക്കം പാടില്ല
6. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക
7. വ്യക്തിശുചിത്വം പാലിക്കുക
8.മാസ്ക് ധരിക്കുക
9.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ, ടിഷ്യുപേപ്പറോ ഉപയോഗിക്കുക
10.ബ്ലീച്ചിംഗ് പൗഡര്‍ ലായനിയില്‍ മുക്കിയ ശേഷം സോപ്പ് ഉപയോഗിച്ച് തുണി അലക്കുക
11. ബ്ലീച്ച് ലായനി ഉപയോഗിച്ച് മുറി, വാഷ്ബേസിന്, കക്കൂസ്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കുക
12. നന്നായി വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക.
13. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ബന്ധപ്പെടണം.
14. അധികൃതരുടെ അനുമതിയില്ലാതെ ചികിത്സക്കാണെങ്കില്‍ പോലും വീടിന് പുറത്തിറങ്ങരുത്.
Discussion about this post