കറാച്ചി: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19. അഫ്രീദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അഫ്രീദിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടുതുടങ്ങിയത്. തുടര്‍ന്ന് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
”വ്യാഴാഴ്ച മുതല്‍ എനിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം. ഇന്‍ഷാ അല്ലാഹ്.”ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.
അഫ്രീദിക്ക് രോഗം വന്നതെങ്ങനെയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. അടുത്തിടെ കോവിഡ് രോഗികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ അഫ്രീദി നേതൃത്വം നല്‍കിയിരുന്നു.
പാകിസ്ഥാന്റെ മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
Discussion about this post