കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. എന്നാല്‍ പലപ്പോഴും ലക്ഷണങ്ങള്‍ കാണിക്കാത്തവരിലും രോഗബാധ കണ്ടുവരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. അതുകൊണ്ട് തന്നെ ഉയര്‍ന്നുവരുന്ന പ്രധാന സംശയമാണ് ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗിയില്‍ നിന്ന് കോവിഡ് 19 പകരുമോയെന്ന്.
കോവിഡ് ബാധയുണ്ടാകുന്ന സാഹചര്യത്തില്‍ ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രം ഉണ്ടാകുകയോ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ ഒന്നുമില്ലാതിരിക്കുകയോ ചെയ്യാം. അത്തരം രോഗികളില്‍ നിന്ന് രോഗം പകരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗലക്ഷണങ്ങളില്ലാത്ത രോഗികളുണ്ടെന്നത് തന്നെ അതിന് കാരണം.
മറ്റൊരു സംശയമാണ് പനിയോ ജലദോഷമോ ഉള്ളവരെല്ലാം ആരോഗ്യവകുപ്പുമായി ബന്ധപ്പെടണോ എന്നുള്ളത്. കോവിഡ് 19 സാധ്യതയുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്തവര്‍, രോഗബാധയുള്ള വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗബാധ തിരിച്ചറിഞ്ഞ മേഖലയില്‍ നിന്നുള്ളവര്‍ തുടങ്ങിയവരിലാണ് പനിയോ ജലദോഷമോ കാണുന്നതെങ്കില്‍ അവര്‍ തീര്‍ച്ചയായും ആരോഗ്യവകുപ്പിനെ അറിയിക്കണം.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍,പ്രമേഹം, രക്താദിമര്‍ദ്ദം, ശ്വാസകോശ രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, മറ്റു ജീവിത ശൈലീ രോഗമുള്ളവര്‍ എന്നിവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്.
Discussion about this post