മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഇറങ്ങി ഓടിയ ആളെ കണ്ടെത്തി. 42കാരനായ ഉത്തരേന്ത്യക്കാരനാണ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ചത്. ഇയാളുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു. മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന ഇയാളെ കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനിരിക്കെയാണ് ആശുപത്രിയില്‍ നിന്ന് ഓടിയത്.
അതേസമയം കേരളത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് ജില്ലയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്. പ്രമേഹം, ന്യുമോണിയ രോഗങ്ങളുണ്ടായിരുന്നു. 73കാരിയായ മീനാക്ഷി അമ്മാള്‍ മെയ് 25നാണ് ചെന്നെയില്‍ നിന്ന് നാട്ടിലെത്തിയത്. ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു മീനാക്ഷി അമ്മാള്‍.
Discussion about this post