റിമൂവ് ചൈന ആപ്പ്സ്’ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ചൈനീസ് ആപ്പുകള്‍ ഫോണുകളില്‍ നിന്ന് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ആപ്പാണ് റിമൂവ് ചൈന ആപ്പ്‌സ്.
ജയ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പ് നിര്‍മാതാക്കളായ വണ്‍ടച്ച് ആപ്പ്‌ലാബ്സ് ആണ് ഈ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. അവര്‍ തന്നെയാണ് ആപ് റിമൂവ് ചെയ്ത വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
പോളിസിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് ആപ്പ് നീക്കം ചെയ്തതെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം. ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പെരുമാറാന്‍ ഒരു ആപ്പിനെയും അനുവദിക്കില്ലെന്നും തേര്‍ഡ് പാര്‍ട്ടി ആപ്പിനെ നീക്കം ചെയ്യാനോ ഡിവൈസ് ക്രമീകരണത്തെ മോഡിഫൈ ചെയ്യാനോ അനുവദിക്കുകയില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി.
വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്തിരുന്നത്. പുറത്തിറക്കി രണ്ടാഴ്ചക്കുള്ളില്‍ 50 ലക്ഷം പോരാണ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്തിരുന്നത്. ചെയ്തത്. ഇന്ത്യയും ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈന വിരുദ്ധ വികാരം പ്രചരിപ്പിച്ചതോടെയാണ് ആപ്പ് തരംഗമായത്.
ഇന്ത്യയില്‍ ടിക്ക്‌ടോക്കിന് മുഖ്യ എതിരാളിയായി കരുതപ്പെട്ടിരുന്ന മിത്രോന്‍ ആപ്പും നേരത്തെ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു.
Discussion about this post