തൃശൂര്‍: ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലാക്കിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി ചലച്ചിത്ര താരങ്ങള്‍. ടോവിനോ തോമസ്, മഞ്ജു വാര്യര്‍, ബിജു മേനോന്‍, സംയുക്ത വര്‍മ്മ എന്നിവര്‍ കുട്ടികളെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളതായി ടി.എന്‍.പ്രതാപന്‍ എംപിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന ”അതിജീവനം എം.പീസ്സ് എഡ്യുകെയര്‍ ‘ പദ്ധതിയിലേക്കാണ് താരങ്ങള്‍ സഹായം നല്‍കുന്നത്.
കുട്ടികള്‍ക്കുള്ള പഠന സാമഗ്രികളുടെ വിതരണത്തിലേക്ക് 10 ടാബ്ലെറ്റുകള്‍ അല്ലെങ്കില്‍ ടിവി നല്‍കാമെന്നാണ് ടോവിനോ തോമസ് അറിയിച്ചിട്ടുള്ളത്.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ പട്ടികജാതി കോളനികളിലെയും വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍, ടാബ്ലെറ്റ്, ഇന്റര്‍നെറ്റ്, കേബിള്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉടന്‍ തയ്യാറാക്കുമെന്ന് ടി.എന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയും ഇതിനായി തന്റെ ഈ മാസത്തെ ശമ്പളം നീക്കി വെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സഹായിക്കാന്‍ തയ്യാറുള്ളവര്‍ അവര്‍ക്ക് കഴിയാവുന്ന രീതിയില്‍ പുതിയതോ പഴയതോ ആയ ടിവികള്‍, ടാബ്ലറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ MP ഓഫീസുമായി ബന്ധപ്പെട്ട് നല്‍കുകയാണെങ്കില്‍ അത് അര്‍ഹതപ്പെട്ട കൈകളില്‍ എത്തിച്ചു നല്‍കാമെന്നും ടി.എന്‍.പ്രതാപന്‍ അറിയിച്ചിരുന്നു. നല്‍കാന്‍ സന്നദ്ധരായിട്ടുള്ളവര്‍ MP ഓഫീസില്‍ വിളിച്ചു അറിയിച്ചാല്‍ പ്രതിനിധികള്‍ നേരിട്ട് വന്നു ശേഖരിക്കുന്നതായിരിക്കും. അതിജീവനംഎംപീസ്എഡ്യുകെയര്‍. വിളിക്കേണ്ട നമ്പര്‍: 04872386717, 9447670210, 9633944966
Discussion about this post