ചെന്നൈ: ചെന്നൈയിലെ സലൂണുകളില്‍ മുടിവെട്ടാന്‍ എത്തുന്നവര്‍ ആധാര്‍ കാര്‍ഡ് കാണിക്കണം. സേവനം ലഭ്യമാകണമെങ്കില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ കസ്റ്റമറില്‍ നിന്ന് ശേഖരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ ഞായറാഴ്ചയാണ് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സാമൂഹിക അകലം പാലിക്കാനും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാനും നിര്‍ദേശമുണ്ട്.
വിവിധ ഇളവുകള്‍ നല്‍കി ലോക്ഡൗണ്‍ ജൂണ്‍ 30 വരെ തമിഴ്‌നാട് സര്‍ക്കാര്‍ നീട്ടിയിരുന്നു. കര്‍ശന സുരക്ഷാ മുന്‍കരുതലുകളോടെ റസ്‌റ്റോറന്റുകള്‍ തുറക്കാനും പൊതുഗതാഗതം അനുവദിക്കുന്നതിനും അനുമതിയുണ്ട്. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ കര്‍ശനമായി തുടരും.
കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. കോവിഡ് കേസുകളില്‍ മഹാരാഷ്ട്രയ്ക്ക് പിന്നാലെയുള്ള തമിഴ്‌നാട്ടില്‍ 23,495 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Discussion about this post