കുവൈറ്റ് സിറ്റി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ പോയി മടങ്ങി വരാന്‍ കഴിയാത്തവര്‍ക്ക് വിസ കാലാവധി നീട്ടി നല്‍കി കുവൈറ്റ് സര്‍ക്കാര്‍. രാജ്യത്തിന് പുറത്തു താമസിക്കാനുള്ള കാലാവധി പരിധിയില്‍ കുവൈറ്റ് ഇളവ് പ്രഖ്യാപിച്ചു.
രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് അവിടെ തുടരുന്നതിന് നിലവില്‍ ഉണ്ടായിരുന്ന ആറു മാസ കാലാവധിക്ക് പകരം ഒരു വര്‍ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. കൂടാതെ കുവൈറ്റിലുള്ള എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാര്‍ക്കും അവരുടെ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കുന്നതിനും തീരുമാനമായി.
ടൂറിസം, ബിസിനസ്, കുടുംബ വിഭാഗങ്ങളില്‍പെട്ട സന്ദര്‍ശക വിസയില്‍ എത്തി നിലവില്‍ രാജ്യത്ത് കഴിയുന്നവരുടെ വിസാ കാലാവധി ഓഗസ്റ്റ് 31 വരെ സ്വമേധയാ ദീര്‍ഘിപ്പിച്ചു നല്‍കും. ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കുകയോ മറ്റു നടപടി ക്രമങ്ങളോ ചെയ്യേണ്ടതില്ല. കൂടാതെ മറ്റു വിവിധ തരം വിസകളില്‍ രാജ്യത്ത് പുതുതായി എത്തി വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്കും, എന്‍ട്രി വിസയുടെ കാലാവധി ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കും.
Discussion about this post