തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് ദീര്‍ഘദൂര ട്രെയിനുകള്‍ സര്‍വീസ് തുടങ്ങും. ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയില്‍വേ പുറത്തുവിട്ടു. ടിക്കറ്റുകള്‍ ഓണ്‍ലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകള്‍വഴിയും ബുക്ക് ചെയ്യാം. മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കൂ.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തു നിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. തിരിച്ച് കോഴിക്കോട്ടു നിന്ന് പകല്‍ 1.45ന് (എല്ലാദിവസവും).
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തു നിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). തിരിച്ച് കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).
തിരുവനന്തപുരം- ലോക്മാന്യ തിലക് (06346): തിരുവനന്തപുരത്തു നിന്ന് പകല്‍ 9.30ന് പുറപ്പെടും. തിരിച്ച് ലോക്മാന്യ തിലകില്‍ നിന്ന് പകല്‍ 11.40ന് (എല്ലാദിവസവും).
എറണാകുളം ജംങ്ഷന്‍- നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (02617): എറണാകുളത്തു നിന്ന് പകല്‍ 1.15ന് പുറപ്പെടും. തിരിച്ച് നിസാമുദീനില്‍ നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
എറണാകുളം ജംങ്ഷന്‍- നിസാമുദീന്‍ (തുരന്തോ) എക്‌സ്പ്രസ് (02284): എറണാകുളത്തു നിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെടും.തിരിച്ച് ശനിയാഴ്ചകളില്‍ നിസാമുദീനില്‍ നിന്ന് രാത്രി 9.35ന്.
തിരുവനന്തപുരം സെന്‍ട്രല്‍ -എറണാകുളം ജംങ്ഷന്‍ (06302): പ്രതിദിന പ്രത്യേക ട്രെയിന്‍ തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും.
തിരുവനന്തപുരം സെന്‍ട്രല്‍ -എറണാകുളം ജംങ്ഷന്‍ (06302): പ്രതിദിന പ്രത്യേക ട്രെയിന്‍ തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും.
എറണാകുളം ജംങ്ഷന്‍- തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിന്‍ പകല്‍ ഒന്നിന് പുറപ്പെടും.
തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ ആറുമുതല്‍ സര്‍വീസ് ആരംഭിക്കും. മടക്ക ട്രെയിന്‍ പകല്‍ മൂന്നിന് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടും.
തിരുവനന്തപുരം – ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്റ്റോപ് ഒഴിവാക്കി. തിരൂര്‍ സ്റ്റോപ് നിലനിര്‍ത്തി. എറണാകുളം ജങ്ഷനും ഡല്‍ഹിക്കും (ഹസ്രത്ത് നിസാമുദ്ദീന്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കി.
യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ട്രെയിന്‍ പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തണം.
ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം
ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര അനുവദിക്കില്ല
യാത്രക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിക്കണം
പാന്‍ട്രി പ്രവര്‍ത്തിക്കില്ല
എസി സ്ലീപ്പര്‍ കോച്ചുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും
യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും വൈദ്യ പരിശോധന ഉണ്ടായിരിക്കും.
Discussion about this post