കൊണ്ടോട്ടി: ഇന്ത്യന്‍ ഫുട്ബാളര്‍ അനസ് എടത്തൊടിക സമ്മാനിച്ച ജേഴ്സിയുടെ ലേലം പൂര്‍ത്തിയായി. 1,55,555 രൂപയ്ക്കാണ് അനസിന്റെ 22-ാം നമ്പര്‍ ജേഴ്‌സി ലേലത്തില്‍ പോയത്. കൊണ്ടോട്ടിയിലെ സഹോദരങ്ങളായ സുഫിയാന്‍ കാരി, അഷ്ഫര്‍ സാനു എന്നിവരാണ് ജേഴ്സി സ്വന്തമാക്കിയത്. കെ എന്‍ പി എക്സ്സ്പോര്‍ട്ടേഴ്‌സിന്റെ ഉടമകളാണ് ഇവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനാണ് അനസ് ആദ്യമായി ഇന്ത്യക്ക് വേണ്ടിയണിഞ്ഞ ജേഴ്‌സി കൈമാറിയത്.
ഫുട്ബോൾ ആരാധകരായ സുഫിയാനും, സാനുവും നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് കൊണ്ടോട്ടി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അനസിന്റെ ജേഴ്സി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താനായി ലേലത്തില്‍ വെക്കുന്ന വിവരമറിഞ്ഞത്.
അനസ് ആദ്യമായി ഇന്ത്യക്ക് വേണ്ടി എഎഫ്സി ഏഷ്യന്‍ ടൂര്‍ണമെന്റില്‍ ഇറങ്ങിയപ്പോള്‍ അണിഞ്ഞ ജേഴ്‌സിയാണ് ലേലത്തിന് വെച്ചത്. ജേഴ്സി ഉടന്‍ കൈമാറുമെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ അറിയിച്ചു.
Discussion about this post