തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ല. സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണെന്നും മന്ത്രി വ്യക്തമാക്കി.
മൂന്ന് പ്രതികള്‍ക്ക് കോവിഡ് ബാധിച്ച വെഞ്ഞാറമൂട് സമൂഹ വ്യാപനം ഉണ്ടായോ എന്ന പരിശോധന നടക്കുന്നുണ്ട്. അവിടെ കണ്ടൈന്‍മെന്റ് സോണ്‍ ആക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. മെയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചു. രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഇപ്പോള്‍ വരുന്നവരില്‍ ഭൂരിഭാഗവും. പലരും അവശനിലയിലാണെത്തുന്നത്. ഒരു ടെസ്റ്റിന് 4000 ത്തോളം രൂപ ചിലവുണ്ടെങ്കിലും ചികിത്സ സൗജന്യമായി തന്നെ തുടരുമെന്നും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
Discussion about this post