മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കോവിഡ് 19 ബാധിതരെന്ന് സംശയിക്കുന്നവരുടെ സാമ്പിളുകള്‍ കുരങ്ങന്‍മാര്‍ തട്ടിയെടുത്തു. മീററ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ലാബ് ജീവനക്കാരെ ആക്രമിച്ച ശേഷമാണ് കുരങ്ങുകള്‍ സാമ്പിള്‍ തട്ടിയെടുത്തത്.
മൂന്ന് പേരുടെ സാമ്പിളുകളാണ് കുരങ്ങുകള്‍ തട്ടിയെടുത്തത്. ഇവ പരിശോധനക്കായി കൊണ്ടുപോകവെയാണ് സംഭവം. തുടര്‍ന്ന് സാമ്പിള്‍ കിറ്റ് ചവയ്ക്കുന്ന ഒരു കുരങ്ങിനെ മരത്തിന് മുകളില്‍ കണ്ടെത്തി.
അതേസമയം രോഗം സംശയിക്കുന്ന മൂന്ന് പേരില്‍ നിന്നും വീണ്ടും സാമ്പിളുകള്‍ ശേഖരിച്ചു.
Discussion about this post