തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ വരുന്ന ഞായറാഴ്ച സംസ്ഥാനത്താകെ ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന് പുറമെ മഴക്കാല രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തിലാണ് ഇത്. സര്‍വ്വകക്ഷി യോഗത്തില്‍ ഇക്കാര്യം ഉയര്‍ന്നിരുന്നുവെന്നും ഗൗരവകരമായ വിഷയമായതുകൊണ്ട് തന്നെ സര്‍വ്വകക്ഷിയോഗം ആ നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും ഈ ശുചീകരണ പ്രവര്‍ത്തനം. ഇതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ചാല്‍ മഴക്കാല രോഗങ്ങളെ തടയാന്‍ സാധിക്കും. അതിനാല്‍ എല്ലാവരുടേയും പങ്കാളിത്തം അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post