ന്യൂഡല്‍ഹി: ലോകത്ത് തരംഗമായ ടിക്ടോക്ക് ആപ്പിനു ബദലുമായി ഫേസ്ബുക്കിന്റെ കൊളാബ് എത്തുന്നു. പശ്ചാത്തലസംഗീതത്തിനൊപ്പം അഭിനയിക്കാന്‍ കഴിയുന്ന വീഡിയോകളാണ് കൊളാബും ഒരുക്കുന്നത്. തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ബീറ്റ വേര്‍ഷന്‍ ലഭ്യമാക്കി. തുടക്കത്തില്‍ യുഎസിലെയും കാനഡയിലെയും ഉപയോക്താക്കള്‍ക്ക് മാത്രമേ കൊളാബ് ലഭ്യമാകൂ. ഇന്ത്യയില്‍ അധികം വൈകാതെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൊളാബിന് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പിന്തുണയുണ്ടാകും.മൂന്ന് വ്യത്യസ്ത ചെറു വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ബീറ്റ ആപ്ലിക്കേഷനിലുള്ളത്.
ഒരു പുതിയ ട്രാക്ക് സൃഷ്ടിക്കുന്നതിന് ഫീഡില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ക്ലിപ്പുകള്‍ പുനര്‍നിര്‍മ്മിക്കാനും സാധിക്കും. അവയില്‍ ഡ്യുയറ്റ്, റിയാക്റ്റ് എന്ന് വിളിക്കുന്ന ടൂളുകളുണ്ട്. മറ്റുള്ളവരുടെ വീഡിയോകള്‍ സ്വന്തം പോസ്റ്റുകളില്‍ കടമെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് ഇത് വഴി സാധിക്കും.
Discussion about this post