കണ്ണൂര്‍: തലയില്‍ ചക്ക വീണ് പരിക്കേറ്റ് ചികിത്സക്കെത്തിയ ആള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ കാസര്‍കോട് ബേളൂര്‍ സ്വദേശിയായ 43കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇയാള്‍ക്ക് കോവിഡ് രോഗ ലക്ഷണം ഉണ്ടായിരുന്നില്ല. വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്.
നേരത്തെ മറ്റ് രോഗങ്ങള്‍ക്ക് പരിയാരത്ത് ചികിത്സ തേടിയ രണ്ട് പേര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. മുന്‍കരുതലിന്റ ഭാഗമായാണ് ഇവരുടെ സ്രവം പരിശോധനക്കയച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പേരാവൂരിനടുത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് പരിയാരത്ത് ചികിത്സ തേടിയ പുതുച്ചേരി സ്വദേശിക്കും പ്രസവ ചികിത്സക്കെത്തിയ അയ്യങ്കുന്നിലെ ആദിവാസി യുവതിക്കുമാണ് നേരത്തെ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
Discussion about this post