കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. വയനാട് കല്‍പ്പറ്റ സ്വദേശി ആമിന(53) ആണ് മരിച്ചത്. ക്യാന്‍സര്‍ രോഗ ബാധിതയായ ആമിന 20നാണ് ദുബൈയില്‍ നിന്ന് കൊച്ചിയിലെത്തിയത്.
വയനാട് കല്‍പ്പറ്റയാണ് സ്വദേശമെങ്കിലും ഏറെക്കാലമായി ദുബൈയില്‍ ആയിരുന്നു. അവിടെ നിന്ന് അസുഖ ബാധിതയായി വിദഗ്ധ ചികിത്സക്കാണ് നാട്ടിലെത്തിയത്. ദുബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി കോഴിക്കോട് എത്തുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെത്തുമ്പോള്‍ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ക്യാന്‍സര്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചതും കോവിഡ് രോഗ ബാധയും കൂടിയായതോടെ ആമിനയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.
സംസ്‌കാര ചടങ്ങുകളടക്കം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും നടത്തുക. ആമിനയുടെ മരണത്തോടെ കേരളത്തില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി.
Discussion about this post