സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 62 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ ആരോഗ്യപ്രവർത്തകരാണ്. 18 പേർ വിദേശത്തുനിന്ന് വന്നവരും, 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും,13 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. പാലക്കാട് – 19 പേർക്കും ,കണ്ണൂർ -16 പേർക്കും, മലപ്പുറം – 8, കാസർകോട്- 4, കോഴിക്കോട്- 4, ആലപ്പുഴ – 5, കോട്ടയം – 2, വയനാട് – 1, കൊല്ലത്ത് 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് രോഗം ബാധിച്ചവരിൽ 11 വയസ്സുകാരിയും ഉൾപ്പെടുന്നു.
Discussion about this post