കൊല്ലം: കോവിഡിന്റെ പശ്ചാത്തലത്തിൽ കൊല്ലം കോർപ്പറേഷനും, കൊല്ലം ജില്ലാ ഹോമിയോപ്പതി വകുപ്പും സംയുക്തമായി രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തു. ഇരവിപുരം ഗവ: ഹോമിയോ ഡിസ്‌പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ആശാറാണിയിൽനിന്നും കൂട്ടിക്കട കണിച്ചേരി എൽ.പി .എസ് ഹെഡ്മിസ്ട്രസ് ബേബി ഷീജ മരുന്നുകൾ ഏറ്റുവാങ്ങി. ഈ ഇമ്മ്യൂൺ ബൂസ്റ്റർ കഴിക്കുന്നതോടൊപ്പം കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിട്ടുള്ള എല്ലാ പ്രതിരോധ മുൻകരുതലുകളും ജനങ്ങൾ കർശനമായി പാലിക്കണമെന്നും ഡോ: ആശാറാണി നിർദ്ദേശിച്ചു.
Discussion about this post