കൊച്ചി: ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ എത്തി, ലോക്ഡൗണ്‍ മൂലം അവിടെ കുടുങ്ങിപ്പോയ നടന് പൃഥ്വിരാജ്, സംവിധായകന് ബ്ലെസി എന്നിവര്‍ അടങ്ങുന്ന സംഘം 22-ന് കൊച്ചിയില്‍ തിരിച്ചെത്തും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് ഇവര്‍ തിരിച്ചെത്തുക. തുടര്‍ന്ന് സംഘം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് ക്വാറന്റൈനില്‍ പോകും.
കഴിഞ്ഞ രണ്ടരമാസമായി 58 അംഗങ്ങള്‍ അടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ജോര്‍ദാനില്‍ കുടുങ്ങിയ സംഘത്തിന് ആദ്യം ഷൂട്ടിങ്ങിന് അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ അവിടുത്തെ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ആ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. വാദിറാമില്‍ സിനിമ പാക്കപ്പ് ചെയ്തതിന്റെ ചിത്രം അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
Discussion about this post