കോവിഡ് 19 വ്യാപനത്തോടെ മാസ്‌ക് നിര്‍ബന്ധമായിരിക്കുകയണല്ലോ. ഇതോടെ വ്യത്യസ്തമാര്‍ന്ന മാസ്‌കുകളും പുറത്തിറങ്ങാന്‍ തുടങ്ങി. അത്തരത്തില്‍ രമേശ് പിഷാരടിയുടെ മാസ്‌കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയല്‍ ശ്രദ്ധ നേടിയിരിക്കുന്നത്. സ്വന്തം മുഖസാദൃശ്യമുള്ള മാസ്‌ക് തന്നെയാണ് പിഷാരടി ധരിച്ചിരിക്കുന്നത്.
മാസ്‌ക് ധരിച്ച് പിഷാരടി തന്റെ പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയും വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളും വീഡയോയ്ക്ക് ലഭിക്കുന്നുണ്ട്. മെഡിക്കല്‍ മാസ്‌ക് ഉപയോഗിക്കാനാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ കമന്റ്.
Discussion about this post