അര്‍ജുനിലൂടെ സോഷ്യല്‍ മീഡിയയിലെ പുതു തരംഗമായ വീഡിയോ റിയാക്ഷന്‍സ് രംഗത്തേക്ക് കേരള പോലീസും വരുന്നു. ‘പി.സി കുട്ടന്‍പിള്ള സ്പീക്കിങ്’ എന്ന പേരിലാണ് വീഡിയോ റിയാക്ഷന്‍ തുടങ്ങുന്നത്. തുറന്നുപിടിച്ച കണ്ണുകളുമായി കാതോര്‍ത്ത് സദാസമയം സോഷ്യല്‍ മീഡിയ പട്രോളിംഗ് നടത്തുന്ന തങ്ങളുടെ ടീമിന് മുന്നിലേക്കെത്തുന്ന പോസ്റ്റുകളെയാണ് വിലയിരുത്തുകയെന്ന് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഈ ഉദ്യമത്തെ കുറിച്ച് പറയുന്നു. പ്രോത്സാഹിപ്പിക്കേണ്ടവയെ പ്രോത്സാഹിപ്പിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും ചെയ്യും കേരള പോലീസ് വ്യക്തമാക്കുന്നു.
കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ട് https://www.facebook.com/keralapolice/ വഴിയും യൂട്യൂബ് ചാനല്‍ https://www.youtube.com/channel/UCeSbNelNeZjcmee_UfxOraQ… വഴിയുമാണ് കുട്ടന്‍ പിള്ളയെത്തുക.
കുട്ടന്‍പിള്ളയുടെ അഭിപ്രായം വേണമെന്ന് തോന്നുന്ന വിഡിയോകള്‍, പോസ്റ്റുകള്‍ എന്നിവ 9497900440 എന്ന നമ്പറിലേക്ക് #kuttanpilla ഹാഷ് ടാഗോടുകൂടി വാട്‌സാപ്പ് ചെയ്യുക.
Discussion about this post