കോട്ടയം: ലോക്ഡൗണ്‍ കാലം പച്ചക്കറികൃഷിക്കായി മാറ്റിവെച്ചിട്ടുള്ളവര്‍ ഒരുപാടുണ്ട്. കുറഞ്ഞ സ്ഥലത്തും ബാല്‍ക്കണിയിലും ടെറസിലുമെല്ലാം അത്യാവശ്യം വീട്ടാവശ്യത്തിന് വേണ്ട പച്ചക്കറികള്‍ ഇത്തരത്തില്‍ പലരും ഉണ്ടാക്കിയെടുക്കുന്നു. മലയാളികളുടെ പ്രിയ ബാലതാരം മീനാക്ഷിയുടെ വീട്ടിലുമുണ്ടൊരു അടുക്കളത്തോട്ടം. താരം തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പച്ചക്കറി വിളവെടുപ്പിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
”എന്റെ കുഞ്ഞ് അടുക്കളത്തോട്ടത്തിലെ ഒരു ലോക്ക് ഡൗണ്‍ വിളവെടുപ്പ്. ഇന്നത്തെ വിളവെടുപ്പ് ഞാനായിരുന്നു… രസമുള്ള പരിപാടി തന്നെ”,എന്ന കുറിപ്പോടെയാണ് മീനാക്ഷി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിലെ പാദുവയിലാണ് മീനാക്ഷിയുടെ വീട്. സിനിമ-പ്രോഗ്രാം തിരക്കുകള്‍ ഇല്ലാത്തതിനാല്‍ അച്ഛനൊപ്പം പച്ചക്കറി കൃഷി പരിപാലനമാണ് മീനാക്ഷിയുടെ പ്രധാന ഹോബിയിപ്പോള്‍.
Discussion about this post