ന്യൂഡല്‍ഹി : കേരളത്തിനകത്ത് ട്രെയിന്‍ യാത്രക്ക് അനുമതിയില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് വരുന്ന സ്പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണമെന്നും റെയില്‍വെ ഉത്തരവിറക്കി. സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ 30ന് ശേഷമായിരിക്കും ഉണ്ടായിരിക്കുക.
കേരളത്തിനകത്തെ യാത്രക്ക് അനുമതി നല്‍കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് റെയില്‍വെയുടെ നടപടി. കേരളത്തിനകത്ത് യാത്ര ചെയ്യാനുള്ള 412 ടിക്കറ്റുകളാണ് റദ്ദാക്കിയത്. ശ്രമിക് സര്‍വീസുകളും രാജധാനി മാതൃകയിലുള്ള പ്രത്യേക സര്‍വീസുകളും മാത്രമേ ജൂണ്‍ 30 വരെയുണ്ടാകൂ.
മൂന്ന് സ്റ്റോപ്പുകളാണ് പ്രത്യേക ട്രെയിന്‍ കേരളത്തിനകത്ത് അനുവദിച്ചിട്ടുള്ളത്. കോഴിക്കോട്, എറണാകുളം , തിരുവനന്തപുരം സ്റ്റേഷനുകളിലാണ് പ്രത്യേക ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടാകുക. ഡല്‍ഹിയില്‍ നിന്ന് തുടങ്ങുന്ന ട്രെയിനില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് കേരളത്തിലേക്ക് വരുന്നതില്‍ തടസമില്ല. എന്നാല്‍ ട്രെയിനില്‍ കേരളത്തിലെത്തിക്കഴിഞ്ഞാല്‍ സംസ്ഥാനത്തിനകത്തെ യാത്രക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്.
Discussion about this post