തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് 19 പരിശോധനാ ഫലം 5 പേര്‍ക്ക് പോസിറ്റീവാണ്. നെഗറ്റീവ് ആരുമില്ല. മലപ്പുറത്ത് 3 പേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍ നാലുപേര്‍ വിദേശത്തു നിന്ന് വന്നവരും ഒരാള്‍ ചെന്നൈയില്‍ നിന്ന് വന്നയാളുമാണ്.
ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 32 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 31,616 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 31,143 പേര്‍ വീടുകളിലും 473 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 38,547 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 37,727 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3914 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3894 നെഗറ്റീവായിട്ടുണ്ട്. 34 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്
Discussion about this post