മുംബൈ: ലോക്ഡൗണില്‍ വീട്ടിലിരിപ്പായ സിനിമാ താരങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. വീട്ടിലിരുന്ന ക്രിയാത്മകമായ ആവിഷ്‌കാരങ്ങള്‍ പലരും അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം സല്‍മാന്‍ ഖാനും അത്തരത്തിലൊരു ആവിഷ്‌കാരവുമായി എത്തിയിരിക്കുകയാണ്. ‘തേരെ ബിന’ എന്ന മ്യൂസിക് വീഡിയോ ആല്‍ബമാണ് താരം പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിലെ നായകനായി മാത്രമല്ല, സംവിധായകന്റെയും ഗായകന്റെയും റോളാണ് താരം അണിഞ്ഞിരിക്കുന്നത്. ഗാനത്തില്‍ സല്‍മാനൊപ്പം ജാക്വിലന്‍ ഫെര്‍ണാണ്ടസും അഭിനയിക്കുന്നു. സല്‍മാന്റെ പന്‍വേലിലുള്ള ഫാം ഹൗസിലാണ് ഗാനരംഗങ്ങള്‍ ചിത്രീകരിച്ചത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് സല്‍മാനും സുഹൃത്തുക്കളും ഫാം ഹൗസില്‍ എത്തിയത്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും മറ്റും ആസ്പദമാക്കി ‘പ്യാര്‍ കരോന’ എന്ന ഗാനമാണ് സല്‍മാനും സംഘവും ആദ്യം പുറത്തിറക്കിയത്. അതിന് ശേഷമാണ് രണ്ടാമത്തെ ഗാനമായ ‘തേരെ ബിന’ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കിയത്. വീഡിയോ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തു. ഷബീര്‍ അഹമ്മദാണ് ഗാനത്തിന് വരികള്‍ ഒരുക്കിയത്. സംഗീതം പകര്‍ന്ന് പാടിയത് അജയ് ഭാട്ടിയയാണ്.
Discussion about this post