ആറ് കോടി രൂപ ചെലവില്‍ ആറ് മിനിറ്റ് ദൈര്‍ഘ്യത്തിലൊരു ആക്ഷന്‍ രംഗം. ലോക്ഡൗണ്‍ തീരുന്നതോടെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ഇത്. പുതിയ ചിത്രമായ പുഷ്പയ്ക്ക് വേണ്ടിയാണ് ഇത്രയും ബജറ്റിലൊരു ആക്ഷന്‍ രംഗം എടുക്കുന്നത്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയിലെ പ്രധാനപ്പെട്ട ഈ ആക്ഷന്‍ രംഗം വിദേശത്ത് ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ രംഗം ഇന്ത്യയില്‍ തന്നെ ചിത്രീകരിക്കാനാണ് ഇപ്പോള്‍ തീരുമാനം. ഈ തീരുമാനത്തിന് പിന്നില്‍ ഒരു കാരണമുണ്ട്. സിനിമയിലെ ദിവസ വേതന തൊഴിലാളികളെ സഹായിക്കാനാണ് ആറ് കോടി രൂപ ചെലവ് വരുന്ന ആറ് മിനിറ്റിന്റെ രംഗം ഇന്ത്യയില്‍ ചിത്രീകരിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ ഡയറക്ടര്‍.
അഞ്ച് ഭാഷകളിലെത്തുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രശ്മിക മന്ദാനയാണ് നായിക. മൈത്രി മൂവി മേക്കേഴ്‌സാണ് നിര്‍മാണം.
Discussion about this post