ന്യൂഡല്‍ഹി: രാജ്യത്ത് നാളെ മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. മെയ് 13 മുതലാണ് കേരളത്തിലേക്കുള്ള സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിംഗ് സൗകര്യം ഉണ്ടാവുക. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം അടക്കം 15 പ്രധാന നഗരത്തിലേക്കാണ് സര്‍വീസ് ഉണ്ടാകുക. ലോക്ക് ഡൗണ്‍ ആരംഭിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമാണ് റെയില്‍വെ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്.
ഐആര്‍സിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഇന്ന് വൈകീട്ട് നാല് മണി മുതല്‍ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കല്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ 15 പ്രത്യേക ട്രെയിനുകളാകും സര്‍വീസ് നടത്തുക. രോഗലക്ഷണം ഇല്ലാത്തവരെ മാത്രം ട്രെയിനുകളില്‍ കയറ്റാനാണ് തീരുമാനമെന്നാണ് വിവരം. കണ്‍ഫേം ടിക്കറ്റില്ലാത്തവരെ സ്റ്റേഷനില്‍ പ്രവേശിപ്പിക്കില്ല. യാത്രക്കാര്‍ക്ക് മാസ്‌കും നിര്‍ബന്ധമാണ്.
ഡല്‍ഹിയില്‍ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്കാണ് എല്ലാ ട്രെയിനുകളും സര്‍വ്വീസ് നടത്തുക. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചും സര്‍വീസുണ്ടാകും.
ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ഡല്‍ഹി-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍. തിരുവനന്തപുരം-ഡല്‍ഹി ട്രെയിനുകള്‍ ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളിലും സര്‍വീസ് നടത്താനാണ് ആലോചന. ഡല്‍ഹി-തിരുവനന്തപുരം ട്രെയിനിന് കേരളത്തില്‍ മൂന്ന് സ്റ്റോപ്പുകള്‍ മാത്രമാണ് ഉണ്ടാവുക. എറണാകുളം ജംഗ്ഷനിലും കോഴിക്കോടും തിരുവനന്തപുരത്തും മാത്രമായിരിക്കും സ്റ്റോപ്പുകള്‍ ഉണ്ടാവുക. മംഗളൂരുവിലും ട്രെയിന് സ്റ്റോപ്പ് ഉണ്ടാകും. ഹൗറ, രാജേന്ദ്രനഗര്‍, ദിബ്രുഗഡ്, ജമ്മുതാവി, ബിലാസ്പുര്‍, റാഞ്ചി, മുംബൈ, അഹമ്മദാബാദ്, അഗര്‍ത്തല, ഭുവനേശ്വര്‍, മഡ്ഗാവ്, സെക്കന്തരബാദ് എന്നിവടങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിനുകളുണ്ട്. തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ് റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. രാജധാനി നിരക്കായിരിക്കും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഈടാക്കുക എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post