തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ ടാക്സി സേവനം ഇനി മുതല്‍ കേരളത്തിലുടനീളം ലഭ്യമാകും. സേവനം തിങ്കളാഴ്ച മുതല്‍ ലഭ്യമായി തുടങ്ങുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ്&ഡ്രൈവേഴ്സ് ഫെഡറേഷന്, ഗ്ലോബല്‍ ട്രക്ക് ടെക്നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി.
ഷീ ടാക്സിയുടെ സേവനം ആവശ്യമുള്ളവര്‍ 7306701400, 7306701200 എന്നീ 24*7 ലഭ്യമായിട്ടുള്ള കോള്‍ സെന്റര്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ‘shetaxi’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രയോജനപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. ഷീ ടാക്സി പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് http://www.myshetaxi.in/’myshetaxi.in എന്ന വെബ്സൈറ്റിലോ ‘shetaxi driver’ എന്ന ആപ്പിലോ സ്വയം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ജിപിഎസ് ട്രാക്കിങ്, സേഫ്റ്റി സെക്യൂരിറ്റി സിസ്റ്റം എന്നിവയിലൂടെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും 24 മണിക്കൂറും പൂര്‍ണ സുരക്ഷ ഒരുക്കുന്ന ഈ സേവനം ലിംഗ വിവേചനം കൂടാതെ എല്ലാവര്ക്കും ഉപയോഗിക്കാവുന്നതാണ്.
\
Discussion about this post