മാതൃദിനത്തില്‍ ശ്രദ്ധേയമായി ഒരു കൂട്ടം അമ്മമാര്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരം ‘ഫോര്‍ യു’. മാതൃദിനത്തോടനുബന്ധിച്ച് സാഗ്നിക എന്ന ഡാന്‍സ് ബാന്‍ഡിന് കൂടിയാണ് കോട്ടയത്തെ ഒരു കൂട്ടം വീട്ടമ്മമാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. അര്‍ച്ചന, രേണു, മീര, അഞ്ജലി, ആരതി, ദീപ്തി, ഐശ്വര്യ, വിഷ്ണുജ എന്നിവരാണ് അണിയറയിലുള്ളത്. സാഗ്നിക ഡാന്‍സ് ബാന്‍ഡിന്റെ ആദ്യ നൃത്താവിഷ്‌കാരമാണ് ഇന്ന് യൂട്യൂബില്‍ റിലീസ് ചെയ്ത ‘ഫോര്‍ യൂ’. അമ്മമാരില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഈ നൃത്താവിഷ്‌കാരം സമര്‍പ്പിക്കുന്നത്.
ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ടു പാട്ടാണ് നൃത്താവിഷ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ലോക്ഡൗണില്‍ പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും താമസിക്കുന്ന ഇവരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ ഉരുത്തിരിഞ്ഞതാണ് ഈ ആശയം. മികച്ച പ്രതികരണമാണ് ഇവരുടെ നൃത്താവിഷ്‌കാരത്തിന് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ കൂടുതല്‍ നൃത്താവിഷ്‌കാരങ്ങള്‍ക്ക് രൂപം നല്‍കാനും എല്ലാവരും നാട്ടിലെത്തുമ്പോള്‍ ഒരുമിച്ച് നൃത്തം അവതരിപ്പിക്കാനുമുള്ള ഒരുക്കത്തിലാണ് ടീം സാഗ്നിക.
Discussion about this post