ബെയ്ജിങ്: ചൈനയിലെ വുഹാനില്‍ വീണ്ടും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ മൂന്നിന് ശേഷം ഇതാദ്യമായാണ് വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ മെയ് ഒമ്പതിലെ കണക്കനുസരിച്ച് ചൈനയിലെ കോവിഡ് ബാധിതരുടെ എണ്ണം 14 ആയി.
ചൈനയില്‍ കോവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 82,901 ആയി. ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം 11 കേസുകള്‍ ജിലിന്‍ പ്രവിശ്യയിലും ഒരെണ്ണം ഹ്യൂബെയിലുമാണ്. തുടര്‍ച്ചയായ 35 ദിവസത്തിന് ശേഷമാണ് ഹ്യൂബെ പ്രവിശ്യയില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നത്.
ചൈനയിലെ എല്ലാ സ്ഥലങ്ങളും വൈറസ് വ്യാപനത്തിന് കുറഞ്ഞ സാധ്യതയുള്ള മേഖലകളായാണ് സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു കോവിഡ് കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ പെട്ടെന്ന് കാര്യങ്ങള്‍ മാറുകയായിരുന്നു.
ജിലിന്‍ പ്രവിശ്യയിലെ ഷുലാന്‍ നഗരത്തിലാണ് 11 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഷുലാന്‍ നഗരത്തെ ‘ഹൈ റിസ്ക്’ പട്ടികയില്‍ ഉള്‍പ്പെടുത്തി. മേയ് ഏഴിന് രോഗം സ്ഥിരീകരിച്ച സ്ത്രീയുമായി സമ്പര്‍ക്കത്തില്‍വന്ന ബന്ധുക്കളാണ് രോഗം ബാധിച്ചവരില്‍ 11 പേര്. കൂടാതെ ശനിയാഴ്ച ലക്ഷണങ്ങളില്ലാതെ 20 പുതിയ കേസുകളും സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വുഹാനില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്..
Discussion about this post