ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബാക്കിയുള്ള പരീക്ഷകള്‍ ജൂലൈയില്‍ നടത്താന്‍ തീരുമാനം. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. പരീക്ഷാഫലം ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്തു പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവച്ചിരുന്നത്.
ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെയും നീറ്റ് പരീക്ഷ ജൂലൈ 26 നും നടക്കും.
Discussion about this post