തിരുവനന്തപുരം: ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം പ്രയോജനപ്പെടുത്തിയത് കുറച്ച് പേര്‍ മാത്രമെന്ന് കണക്കുകള്‍. കൊവിഡ് കാലത്ത് ഇടപാടുകാര്‍ക്ക് പ്രതിസന്ധി നേരിടാതാരിക്കാന്‍ വേണ്ടിയാണ് റിസര്‍വ് ബാങ്ക് മൂന്ന് മാസം മൊറട്ടോറിയം പ്രഖ്യാപിച്ചത്.
എസ്ബിഐയില്‍ 10 ശതമാനം പേര്‍ മാത്രമാണ് മൊറട്ടോറിയം ആവശ്യപ്പെട്ടത്. സ്വകാര്യ ബാങ്കുകളിലും ഈ ശതമാനം ഒറ്റ അക്കത്തിലൊതുങ്ങി.
ഇന്റെസ് ഇന്‍ ബാങ്ക് 5 ശതമാനം, എച്ച്ഡിഎഫ്‌സി ബാങ്ക് 9 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. മറ്റുബാങ്കുകളിലും സമാന അവസ്ഥയാണ്. 12 ശതമാനമുള്ള ആക്‌സിസ് ബാങ്കാണ് കണക്കില്‍ മുന്നിലുള്ളത്. ചെറുകിട വ്യവസായം,ടൂറിസം ,ഗതാഗതം തുടങ്ങിയ മേഖലകളിലുള്ളവരാണ് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയവരില്‍ അധികവും.
മൊറട്ടോറിയം സ്വീകരിച്ചവരുടെ ലോണ്‍ തുക കണക്കാക്കുമ്പോള്‍ ആകെയുള്ളതിന്റെ 30 ശതമാനത്തോളം വരും.
Discussion about this post