ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ ഭാഗമായി ലോക്ഡൗണ്‍ തുടരുന്നതിനിടയിലും 91 മോട്ടോര്‍സൈക്കിളുകള്‍ വിറ്റ് റോയല്‍ എന്‍ഫീല്‍ഡ്. മാര്‍ച്ച് 23 മുതല്‍ ചെന്നൈയിലെ തിരുവൊട്ടിയൂര്‍, ഒറഗഡം, വല്ലം വടഗല്‍ എന്നിവിടങ്ങളിലെ റോയല്‍ എന്‍ഫീല്‍ഡ് പ്ലാന്റും ഇന്ത്യയിലെയും യു.കെ യിലെയും ആര്‍ ആന്‍ഡ് ഡി വിങ്ങും താത്കാലികമായി അടച്ചിരിക്കുകയാണ്. ജനജീവിതം സാധാരണ നിലയിലായാല്‍ എല്ലാ മുന്‍കരുതലുകളോടെയും പ്ലാന്റും, ഡീലര്‍ഷിപ്പും തുറക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി.
രാജ്യത്തെ എല്ലാ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും അടഞ്ഞുകിടക്കുമ്പോള്‍ എങ്ങനെയാണ് ഇത്രയും വണ്ടികള്‍ വിറ്റതെന്ന് വ്യക്തമല്ല. മുമ്പ് വിറ്റ വണ്ടികളുടെ ബില്ലിംഗ് ഏപ്രിൽ മാസത്തിൽ ചെയ്തത് ആവാനാണ് സാദ്ധ്യത എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
Discussion about this post