ദുല്‍ഖര്‍ സല്‍മാന്റെയും ഭാര്യ അമാലിന്റെയും മകള്‍ മറിയം അമീറ സല്മാന് ഇന്ന് ജന്മദിനം. മകള്‍ക്കായി മനോഹരമായ ഒരു ആശംസാ സന്ദേശം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍. മകളെ മടിയിലിരുത്തി കളിപ്പിക്കുന്ന ചിത്രം സഹിതമാണ് ദുല്‍ഖര്‍ ആശംസാസന്ദേശം പങ്കുവെച്ചിരിക്കുന്നത്.
‘ഹാപ്പി ബര്‍ത്ത്ഡേ ഡാര്‍ലിങ് … നിന്റെ പ്രായത്തിനൊത്ത് ഞങ്ങളെല്ലാവരും നിന്നോടൊപ്പം ചേരുമ്പോള്‍ നീ പറയുന്നു, ഞാനിപ്പോള്‍ വലിയ കുട്ടിയായെന്ന്. നീ പറയുന്നത് ശരിയായിരിക്കാം. വളരെ പെട്ടെന്നാണ് നീ വളരുന്നത്. ഇപ്പോള്‍ നന്നായി സംസാരിക്കുന്നുമുണ്ട്. മൂന്നു വയസ്സുകാരിയായ വലിയ പെണ്‍കുട്ടിയായി നീ. രാജകുമാരിയെ പോലെ സുന്ദരിയായി. നീ നിന്റേതായ ലോകം സൃഷ്ടിക്കുന്നു. കളിക്കുന്നു. ഞങ്ങള്‍ക്ക് കഥകള്‍ പറഞ്ഞു തരുന്നു. സ്വന്തമായി നടക്കുന്നു. ഓടുന്നു. ചാടുന്നു. അതെ നീ ഇപ്പോള്‍ വലിയ കുട്ടിയായി.
നീ പതുക്കെ വലുതായാല്‍ മതിയെന്നു തോന്നുന്നു. ഞങ്ങളുടെ ചെറിയ കുഞ്ഞായിരിക്കൂ. നിന്നെ ആദ്യമായി കണ്ടപ്പോള്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെ. നിന്റെ കരച്ചില് കേട്ടപ്പോള്‍ നിന്നെ കൈയിലെടുത്തപ്പോള്‍ നീ എങ്ങനെയായിരുന്നോ അങ്ങനെ. എന്നും നീ ഞങ്ങള്‍ക്ക് ചെറിയ കുട്ടി തന്നെയാണ്. നീ വലുതായെന്ന് ഈ ലോകം മുഴുവന്‍ പറഞ്ഞാലും.. ഇത്ര പെട്ടെന്ന് വലുതാകല്ലേ.. ചെറിയ കുഞ്ഞായി തന്നെയിരിക്കൂ.’, ദുല്‍ഖര്‍ കുറിച്ചു.
2017 മെയ് അഞ്ചിനാണ് ദുല്‍ഖറിനും അമാലിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്.
Discussion about this post