കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോകം ലോക്ഡൗണില്‍ പെട്ടു കിടക്കുമ്പോള്‍ ആളുകള്‍ സമയം ചിലവഴിക്കാന്‍ കണ്ടെത്തുന്ന ഒരു വഴി സിനിമകള്‍ കാണുക എന്നതാണ്. പുതിയ ചിത്രങ്ങള്‍ മാത്രമല്ല, കാണാതെ പോയ പഴയ ചിത്രങ്ങളും തപ്പി കാണുന്നുണ്ട് പലരും. അത്തരത്തില്‍ 2009ല്‍ ഇറങ്ങിയ ഒരു ഇന്ത്യന്‍ ചിത്രമാണ് അമേരിക്കക്കാരെ ഏറ്റവുമധികം ആകര്‍ഷിച്ചത്. രാജ്കുമാര്‍ ഹിറാനിയുടെ സംവിധാനത്തില്‍ 2009ല്‍ ഇറങ്ങിയ 3 ഇഡിയറ്റ്‌സ് ആണ് അമേരിക്കയില്‍ ലോക്ഡൗണ്‍ സമയത്ത് ഏറ്റവുമധികം പ്രേക്ഷകരെ നേടിയ ചിത്രമെന്നാണ് റിപ്പോര്‍ട്ട്.
ഏതൊക്കെ പ്ലാറ്റ്‌ഫോമുകളിലാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ വന്ന വാര്‍ത്ത ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ചേതന്‍ ഭഗത്തിന്റെ ഫൈവ് പോയിന്റ് സം വണ്‍ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് 3 ഇഡിയറ്റ്‌സ്. ആമിര്‍ ഖാന്‍, മാധവന്‍, ശര്‍മാന്‍ ജോഷി, കരീന കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മികച്ച പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടിയ ചിത്രമായിരുന്നു 3 ഇഡിയറ്റ്‌സ്.
Discussion about this post