സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണല്ലോ. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലുമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
മാസ്‌ക് ധരിക്കുമ്പോള്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ധരിക്കുക. ധരിച്ചു കഴിഞ്ഞാല്‍ പിന്നെ മാസ്‌കില്‍ തൊടരുത്. മാസ്‌കില്‍ സ്രവങ്ങള്‍ ഉണ്ടാകും. തൊട്ടാല്‍ ഉടന്‍ കൈ വൃത്തിയാക്കുക. തുണി മാസ്‌ക്കുകള്‍ തിളപ്പിച്ച വെള്ളത്തിലിട്ട് കഴുകി ഉണക്കി ഇസ്തിരിയിട്ട് വീണ്ടും ഉപയോഗിക്കാം. മാസ്‌ക് അഴിക്കുമ്പോള്‍ വള്ളികളില്‍ മാത്രമേ സ്പര്‍ശിക്കാവൂ.
പരമാവധി നാല് മണിക്കൂറാണ് ഉപയോഗ സമയമെങ്കിലും സ്രവങ്ങള്‍ പറ്റി പിടിച്ചാല്‍ മാറ്റണം. ഉപയോഗിച്ച മാസ്‌ക് പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയരുത്. ഉപേക്ഷിക്കുന്ന മാസ്‌ക് അണുവിമുക്തമാക്കി മണ്ണിട്ടുമൂടണം.
Discussion about this post