തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന-വായ്പ-പിഎഫ് വായ്പ തിരിച്ചടവുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയെ അതിജീവിക്കാന്‍ ജീവനക്കാരുടെ ആറ് ദിവസത്തെ വേതനം വീതം അടുത്ത അഞ്ച് മാസത്തേക്ക് പിടിച്ചു വയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം.
ആറ് ദിവസത്തെ സാലറി കട്ട് നടപ്പാക്കുന്ന അടുത്ത അഞ്ച് മാസത്തേക്ക് വായ്പ തിരിച്ചടവ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആറ് മാസത്തേക്ക് കുടിശ്ശിക വരുന്ന തുക പിന്നീട് പത്ത് ഗഡുക്കളായി ശമ്പളത്തില്‍ നിന്നും തിരിച്ചു പിടിക്കുമെന്നും അറിയിപ്പിലുണ്ട്.
അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം തിങ്കളാഴ്ച മുതല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നിലവിലെ ഉത്തരവനുസരിച്ചുള്ള ശമ്പളമാണ് നല്‍കുക. ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങളില്‍ ജീവനക്കാരുടെ 25 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ പുറപ്പെടുവിച്ചു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ മുന്‍നിശ്ചയിച്ച സാലറി കട്ടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.
Discussion about this post