രാജാരവിവര്‍മ്മയുടെ ചിത്രങ്ങള്‍ക്ക് സമാനമായുള്ള ഫോട്ടോഷൂട്ടുകള്‍ പല തവണ കണ്ടിട്ടുണ്ട്. പക്ഷെ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു ‘കുട്ടി’ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണായി മസ്‌കറ്റിലെ വീട്ടിലിരിപ്പായ യാമി അരുണ്‍ ദേവ് എന്ന കൊച്ചുമിടുക്കിയാണ് രവിവര്‍മ്മ ചിത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത്.
അമ്മ ഗായത്രിയാണ് അഞ്ചു വയസുകാരിയായ യാമിയെ രവിവര്‍മ്മയുടെ സുന്ദരികളെ വെല്ലുന്ന സുന്ദരിക്കുട്ടിയാക്കിയത്. ഗായത്രി തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ചിത്രങ്ങളിലെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം സമാനമായി ലഭിച്ചിട്ടുണ്ട്. യാമിയുടെ അനിയന്‍ ആദി അരുണ്‍ ദേവും ഒരു ചിത്രത്തില്‍ ചേച്ചിക്കൊപ്പം മോഡലായിട്ടുണ്ട്. ചിത്രങ്ങളിലെ അതേ ഭാവങ്ങള്‍ അതിമനോഹരമായി തന്നെയാണ് യാമി അവതരിപ്പിച്ചിരിക്കുന്നത്.
ബോട്ടില്‍ പെയിന്റിംഗും വ്‌ളോഗുകളുമെല്ലാമാണ് യാമിയുടെ മറ്റ് വിനോദങ്ങള്‍. കേരളത്തില്‍ കൊട്ടാരക്കരയിലാണ് യാമിയുടെ നാട്.
Discussion about this post