കൊച്ചി: ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ പിറക്കുന്നത് മുതല്‍ അവനോ അവളോ ജനിച്ച്, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കള്‍ നല്‍കുന്ന കരുതല്‍ വിലപ്പെട്ടതാണ്. എന്നാല്‍ ഓട്ടിസം, എഡിഎച്ച്ഡി, തുടങ്ങി വിവിധ വളര്‍ച്ച വൈകല്യങ്ങളുള്ള കുട്ടികള്‍ ജനിക്കുമ്പോള്‍ ആ കരുതല്‍ ഒരുപടി കൂടി മുന്നില്‍ നില്‍ക്കേണ്ടതാണ്. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മക്കളായ ഇവര്‍ക്ക് നല്‍കേണ്ട കരുതലിന് തെറാപ്പിയുടെ കൂടൊരുക്കുന്നവരാണ് കൊച്ചി ആസ്ഥാനമായുള്ള മള്‍ട്ടി-ഡിസിപ്ലിനറി സെന്ററായ പ്രയത്‌ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ്. ഓട്ടിസം, എഡിഎച്ച്ഡി, സംസാര വൈകല്യം, മറ്റ് വളര്‍ച്ച വൈകല്യങ്ങള്‍ എന്നിവയ്‌ക്കെല്ലാമായി ഒരു കുടക്കീഴില്‍ ചികിത്സയൊരുക്കുകയാണ് പ്രയത്‌ന.
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൗണായതോടെ പ്രയത്‌ന പൂര്‍ണമായും ഓണ്‍ലൈന്‍ സേവനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ടെലിതെറാപി, ടെലിറിഹാബിലിറ്റേഷന്‍, ഓണ്‍ലൈന്‍ തെറാപ്പി എന്നിവ വഴി കുട്ടികളുടെ ചികിത്സ മുടങ്ങാതിരിക്കാന്‍ കരുതലോടെ പ്രയത്‌നയുണ്ട്. നേരത്തെയും വിദേശത്തുള്ളവര്‍ക്കായും മറ്റും ഓണ്‍ലൈന്‍ തെറാപ്പി സേവനം പ്രയത്‌നയില്‍ ലഭ്യമാണ്. ലോക്ഡൗണിന്റെ ആദ്യനാളുകളില്‍ തന്നെ പ്രയത്‌ന ടെലിറിഹാബിലിറ്റേഷന്‍ അതായത് ഓണ്‍ലൈന്‍ സെഷനുകള്‍, മാതാപിതാക്കളുമായി ടെലിഫോണിക് കോണ്‍വര്‍സേഷന്‍ എന്നീ സൗകര്യങ്ങളുപയോഗിച്ച് ചികിത്സ തുടരുന്നുണ്ടായിരുന്നു. വീട്ടിലിരുന്ന് തന്നെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ തെറാപിസ്റ്റുകളുമായി കണ്‍സള്‍ട്ട് ചെയ്യാനും ഗൈഡന്‍സ് ലഭ്യമാക്കാനും ഇതുസഹായിക്കുന്നു.
ലോക്ഡൗണ്‍ നാളുകളില്‍ വീട്ടിലിരുന്ന് കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ആക്ടിവിറ്റീസ് പരിചയപ്പെടുത്തുന്നതിനായി പ്രയത്‌ന ഹ്രസ്വ വീഡിയോകള്‍ ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും ആരംഭിച്ചിട്ടുണ്ട്. മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിക്കുന്നത്.
വീട്ടിലിക്കേണ്ട ഈ സാഹചര്യത്തില്‍ ഓട്ടിസവും എഡിഎച്ച്ഡിയും ബാധിച്ച, പ്രത്യേക പരിചരണം ആവശ്യമായ കുട്ടികള്‍ സ്വാഭാവികമായും അസ്വസ്ഥരാകും. കുട്ടികളെ ഈ സമയത്ത് കൈകാര്യം ചെയ്യുകയെന്നത് രക്ഷിതാക്കളെ സംബന്ധിച്ച് വലിയ പ്രതിസന്ധി തന്നെയാണ്. എന്നിരുന്നാലും കുടുംബം മുഴുവന്‍ കുട്ടികള്‍ക്കൊപ്പം ചെലവിടുന്നത് ഒരു പരിധി വരെ കുട്ടികളുടെ മാനസികസംഘര്‍ഷം കുറയ്ക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വര്‍ദ്ധിച്ചത് വഴി കുട്ടികളിലെ മാനസികനില മെച്ചപ്പെടാന്‍ സഹായിച്ചു. കുട്ടികള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ അവരിലെ സര്‍ഗാത്മകത വര്‍ദ്ധിക്കുന്നതായി മാതാപിതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍ലൈന്‍ സെഷന്റെ ഭാഗമായി പ്രയത്‌ന സര്‍വേ നടത്തുകയും രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തിരുന്നു. കുടുംബം ഒന്നടങ്കം കുട്ടികള്‍ക്കൊപ്പം സമയം ചെലവിടുന്നത് വഴി കുട്ടികളുടെ പെരുമാറ്റത്തില്‍ മൊത്തത്തില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് 80 ശതമാനം രക്ഷിതാക്കളും പറയുന്നു. ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, സൈക്ലിംഗ് എന്നിവയ്ക്ക് പുറമെ അകത്തിരുന്നുള്ള കളികളുമായി കുട്ടികള്‍ കൂടുതല്‍ പൊരുത്തപ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വഭാവ വൈകല്യങ്ങളില്‍ മാറ്റം വരികയും കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നേരിട്ടുള്ള ചികിത്സയുടെ അഭാവം കാരണം കുട്ടികളില്‍ ദുശ്ശാഠ്യം കൂടിയിട്ടുള്ളതായി 40 ശതമാനം രക്ഷിതാക്കള്‍ അഭിപ്രായപ്പെടുന്നു. എങ്കിലും അവര്‍ക്ക് ടെലിതെറാപ്പി ഉപകാരപ്പെടുന്നുണ്ടെന്നും രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം ഓണ്‍ലൈന്‍ തെറാപ്പിയ്ക്ക് പരിമിതികളുമുണ്ട്. കണക്ടിവിറ്റിയിലെ പ്രശ്‌നങ്ങള്‍,മെച്ചപ്പെട്ട വെബ്കാം റസലൂഷനല്ലാത്തത് തുടങ്ങിയവ തെറാപ്പിയ്ക്ക് പലപ്പോഴും തിരിച്ചടിയുമാകാറുണ്ട്. മാത്രമല്ല, ഓണ്‍ലൈന്‍ തെറാപ്പി സെഷനുകളോട് സഹകരിക്കാന്‍ കുട്ടികള്‍ വിമുഖത കാണിക്കുന്നതും, സെഷന്റെ സമയത്ത് സ്‌ക്രീനില്‍ നോക്കുന്നതിലുള്ള കുട്ടികളുടെ ബുദ്ധിമുട്ടും മെറ്റീരിയലുകളുടെ അഭാവവും തെറാപ്പിസ്റ്റുകളുടെ സമയലഭ്യത തുടങ്ങിയ മറ്റു ചില ഘടകങ്ങളും ഓണ്‍ലൈന്‍ തെറാപ്പിയുടെ പരിമിതികളാണ്. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളില്ലാതെ ഓണ്‍ലൈന്‍ തെറാപ്പിക്ക് പ്രയ്തനയിലെ തെറാപ്പിസ്റ്റുകള്‍ തയ്യാറാകില്ല.
കുട്ടികള്‍ക്ക് കൂടുതല്‍ പരിചിതമായ അന്തരീക്ഷത്തിലിരുന്ന് ഓണ്‍ലൈന്‍ സെഷനിലൂടെ പ്രൊഫഷണല്‍ തെറാപ്പി ചെയ്യുന്നത് വഴി അവരുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുന്നതായി പ്രയത്‌നയിലെ തെറാപ്പിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.മാത്രമല്ല ടെലിതെറാപ്പി അവര്‍ക്ക് പ്രൊഫഷണല്‍ സംതൃപ്തി നല്‍കുന്നുവെന്നും തെറാപ്പിസ്റ്റുകള്‍ വ്യക്തമാക്കുന്നു.
ഈ ലോക്ഡൗണ്‍ കാലത്തും നിരവധി കുഞ്ഞുമനസുകളില്‍ വെളിച്ചമാകാന്‍ ഓണ്‍ലൈന്‍ തെറാപ്പിയിലൂടെ സാധിക്കുന്നുവെന്നത് തന്നെയാണ് പ്രയത്‌നയെ വേറിട്ടുനിര്‍ത്തുന്നത്.
Discussion about this post