കൊച്ചി: എറണാകുളം-കോട്ടയം ജില്ലാ അതിര്‍ത്തി അടയ്ക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. കോട്ടയത്ത് കോവിഡ് 19 കേസുകള്‍ വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിര്‍ത്തി കടക്കാനോ എറണാകുളത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല.
ഇന്ന് ആറ് കേസുകളാണ് കോട്ടയത്ത് പോസിറ്റീവ് ആയിരിക്കുന്നത്. ഇതേ തുടര്‍ന്ന് കോട്ടയത്തെ റെഡ്‌സോണ്‍ ആയി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കോട്ടയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.മൂന്ന് ദിവസത്തേക്ക് അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ഇടങ്ങളില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അവശ്യവസ്തുക്കള്‍ വീടുകളില്‍ എത്തിച്ചുനല്‍കാനും പദ്ധതിയുണ്ട്.
Discussion about this post