മുടി നന്നായി വളരുവാൻ ഇന്ന് പൊതുവേ എല്ലാവരും ചെയ്യുന്ന ചെയ്യുന്ന കാര്യമാണ് രാത്രിയിൽ എണ്ണ തേച്ച് മുടി കെട്ടിവെച്ച് കിടന്നുറങ്ങുന്നത്. ഇത് അത്ര നല്ല ശീലമല്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സമയക്കുറവ് മൂലമാണ് പലരും ഇത്തരത്തിൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കുവാൻ രാത്രിയിൽ എണ്ണ തേക്കുന്നത്. എന്നാൽ ഇത്തരത്തിൽ എണ്ണ തേക്കുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. എണ്ണ ഉപയോഗിക്കുമ്പോൾ തലയോട്ടിയിൽ അഴുക്കുകൾ അടിയുവാൻ കാരണമാകും. ഇത്തരത്തിൽ രാത്രിയിൽ എണ്ണ പുരട്ടുമ്പോൾ നമ്മുടെ ബെഡിലെയും തലയണയിലെയും പൊടിപടലങ്ങൾ നമ്മുടെ ശിരോ ചർമത്തിൽ അടിയുകയും കൂടുതൽ മുടികൊഴിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു.
ഇതു മാത്രമല്ല നമ്മുടെ മുടി ഏത് ടൈപ്പ് ആണ് എന്ന് തിരിച്ചറിഞ്ഞു വേണം രാത്രിയിലെ എണ്ണ ഉപയോഗം. വരണ്ട മുടിയുള്ള വ്യക്തി ഒരിക്കലും കാൽ മണിക്കൂറിൽ കൂടുതൽ സമയം എണ്ണ തലമുടിയിൽ വയ്ക്കരുത്. ഇത് നമ്മുടെ തലയോട്ടിയിലെ സുഷിരങ്ങൾ അടയുവാൻ കാരണമാകും. എണ്ണമയമുള്ള മുടിയാണെങ്കിൽ കാൽ മണിക്കൂർ സമയം എണ്ണ തേച്ച് പിടിപ്പിക്കാം. ഇതുമാത്രമല്ല മുടികൊഴിച്ചിലിനെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യമാണ് രാത്രി കുളിച്ചതിനു ശേഷം പെട്ടെന്ന് തന്നെ കിടന്നുറങ്ങുന്നത്. ഈ ശീലവും ഒഴിവാക്കണം.
ഇനി ചില വ്യക്തികൾ മുടിയിൽ ചൂടുള്ള എണ്ണ തേച്ചുപിടിപ്പിക്കുന്നത് കാണാം. ഇത് നല്ലതാണോ എന്ന് ചോദിച്ചാൽ ഒരു പരിധിവരെ ഈ പ്രയോഗം നല്ലതാണ് കാരണം ചൂടുള്ള എണ്ണ നമ്മുടെ തലയോട്ടിയിലെ സുഷിരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ വളരെ നല്ലതാണെന്നാണ് പറയുന്നത്. ഇത് മുടിയുടെ വളർച്ചയ്ക്ക് സഹായകമാകുന്നു. എപ്പോഴും കൂടുതൽ ഫലപ്രദം രാവിലെ കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് എണ്ണ തേച്ച് മസാജ് ചെയ്യുന്നതാണ്. അമിതമായി മസാജ് ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മുടിയിൽ എണ്ണ തേച്ചതിനുശേഷം വെറും 5 മിനിറ്റ് മാത്രം മസാജ് ചെയ്താൽ മതി.
Discussion about this post