വളരെ പണ്ട് തൊട്ടേ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ഒന്നാണ് മഞ്ഞൾ എണ്ണ. സൗന്ദര്യ സംരക്ഷണത്തിനാണ് പ്രധാനമായും മഞ്ഞൾ എണ്ണ ഉപയോഗപ്പെടുത്തുന്നത്.നമ്മുടെ ചർമ്മത്തിലെ കറുത്ത പാടുകളും, മങ്ങിയ നിറവും ഇല്ലാതാക്കുവാനാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. ഗോൾഡൻ ഓയിൽ എന്ന പേരിൽ അറിയപ്പെടുന്ന മഞ്ഞൾ എണ്ണ പ്രസവാനന്തരം സ്ത്രീകൾ സ്ട്രച്ച് മാർക്ക് കുറയ്ക്കുവാൻ വേണ്ടിയും ഉപയോഗപ്പെടുത്താറുണ്ട്.
മഞ്ഞൾ ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ ഇട്ട് മൂപ്പിച്ചാണ് ഈ എണ്ണ ഉണ്ടാക്കുന്നത്. ആഴ്ചയിൽ രണ്ടുതവണ എന്ന രീതിയിൽ ഇത് ചർമ്മത്തിൽ ഉപയോഗിക്കുന്നതും അതിനുശേഷം മികച്ച രീതിയിൽ മസാജ് ചെയ്യുന്നതും ചർമ്മത്തെ കൂടുതൽ തിളക്കം ഉള്ളതാകുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പല ബയോ ആക്ടീവ് ഘടകങ്ങളും മുഖക്കുരു, കറുത്ത പാട് തുടങ്ങിയവ ഇല്ലാതാക്കുന്നു. ധാരാളമായി ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ചർമ്മത്തിലെ അണുബാധ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും ഇത് നല്ലതാണ്. ചർമ്മത്തിലെ ജലാംശം നിലനിർത്താനും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.
ചർമ്മത്തിൽ മാത്രമല്ല മുടി വളർച്ചയ്ക്കും മഞ്ഞൾ ഉപയോഗിക്കാം. വരണ്ട മുടിയുള്ളവർക്ക് മഞ്ഞൾ എണ്ണ കൂടുതൽ പ്രയോജനകരമാണ്. ചൊറിച്ചിൽ,താരൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് മഞ്ഞൾ എണ്ണ ഉപയോഗിച്ചാൽ പെട്ടെന്ന് കുറയും. രണ്ടോ മൂന്നോ തുള്ളി മഞ്ഞൾ എണ്ണ കൈകളിൽ എടുത്ത് ശിരോ ചർമത്തിൽ തേച്ച് നന്നായി മസാജ് ചെയ്താൽ ഇത് മുടിയെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും സഹായകമാകും. ഇതിനൊപ്പം ബാക്ടീരിയ, ഫംഗസ് അണുബാധകൾ മൂലമാണ് മുടികൊഴിയുന്നതെങ്കിൽ മഞ്ഞൾ എണ്ണ ഏറ്റവും നല്ല പരിഹാരമാർഗമാണ്.
Discussion about this post